യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്നതിനിടയിലും ചൈനീസ് കമ്പനികൾ ഇറാനും റഷ്യക്കും ഡ്രോൺ നിർമ്മാണത്തിനാവശ്യമായ പ്രധാന ഘടകങ്ങൾ കയറ്റുമതി തുടരുന്നുവെന്ന് പുതിയ റിപ്പോർട്ട് പുറത്തുവന്നു.
The Wall Street Journal ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, എൻജിനുകൾ, ബാറ്ററികൾ, മൈക്രോചിപ്പുകൾ, ഫൈബർ-ഓപ്റ്റിക് കേബിളുകൾ, ജൈറോസ്കോപ്പുകൾ തുടങ്ങിയ “ഡ്യുവൽ-യൂസ്” ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിന്ന് ഇറാനിലേക്കും റഷ്യയിലേക്കും വ്യാപകമായി അയക്കപ്പെടുന്നത്. ഈ ഘടകങ്ങൾ ഇറാന്റെ പ്രശസ്തമായ ഷാഹിദ്-136 ഡ്രോൺ പോലുള്ള മനുഷ്യരഹിത വ്യോമവാഹനങ്ങളുടെ നിർമ്മാണത്തിൽ നിർണായകമാണ്.
ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം, ഇത്തരം ഘടകങ്ങളടങ്ങിയ നൂറുകണക്കിന് കണ്ടെയ്‌നറുകൾ ഇതിനകം ഇരുരാജ്യങ്ങളിലേക്കും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുദ്ധപ്രവർത്തനങ്ങൾ ശക്തമാകുന്ന സമയങ്ങളിൽ ഈ കയറ്റുമതി വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
Xiamen Victory Technology പോലുള്ള ചെറുകിട കമ്പനികൾ പോലും ജർമൻ ഡിസൈൻ ചെയ്ത ഡ്രോൺ എൻജിനുകൾ ഇറാനുമായി ബന്ധമുള്ള വിപണികളിൽ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. യുഎസ്-ഇറാൻ സംഘർഷകാലത്തും ഇവർ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുകയും വിൽപ്പന തുടരുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡ്രോൺ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ സാധാരണ വ്യാപാര ശൃംഖലകളിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും ചെറിയ കമ്പനികൾ പാശ്ചാത്യ സാമ്പത്തിക നിയന്ത്രണങ്ങളിൽ നിന്ന് ഏറെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമാണ് ഈ ഇടപാടുകൾ തടയാൻ യുഎസിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനിടെ, ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ നിരവധി ചൈനീസ് സ്ഥാപനങ്ങൾക്ക് നേരെ യുഎസ് ട്രഷറി വകുപ്പം മുൻപ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഈ കയറ്റുമതി ശൃംഖല പൂര്‍ണമായി തടയാൻ ഇതുവരെ സാധിച്ചിട്ടില്ല.
0 അഭിപ്രായങ്ങള്‍