കേരളത്തിൽ ബി. ജെ. പിയുടെ വളർച്ച സി. പി. എമ്മിന്റെ അടിസ്ഥാന വോട്ട് കുറയ്ക്കുന്നുണ്ടെന്ന് സി. പി. എം അവലോകന റിപ്പോർട്ടിൽ പറയുന്നു.



സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ ബിജെപിയുടെ കേരളത്തിലെ വളർച്ച സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകളെ ചോർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയതലത്തിൽ പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്.

സംഘടനയെ ശക്തിപ്പെടുത്താനും ആശയ പ്രചാരണത്തിനും പന്ത്രണ്ട് നിർദ്ദേശങ്ങൾ കേന്ദ്രകമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. പാർട്ടിയിൽ പാർലമെൻററി വ്യാമോഹം കൂടുന്നുവെന്നും ഇത് ചെറുക്കണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു. പശ്ചിമ ബംഗാളിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ബിജെപി ശക്തമായി നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സീതാറാം യെച്ചൂരി ഡൽഹിയിൽ നടത്തിയ പ്രസ്താവനയിൽ റിപ്പോർട്ടിൽ പറയുന്നതിനപ്പുറം ഒന്നും പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കുകയുണ്ടായി

.


ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപിയുടെ രാഷ്ട്രീയ പദ്ധതികളെ ചെറുക്കുന്നതിൽ സി.പി.എം ശ്രദ്ധ പുലർത്താനായില്ല. എസ്എൻഡിപി നേതൃത്വം ബിജെപിയുടെ കൂടെയായിരുന്നു. ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിം ലീഗുമായി ചേർന്ന് പ്രവർത്തിച്ചു. ഈ തീവ്രവാദ സംഘടനകളെയും എസ്എൻഡിപി നേതൃത്വത്തെയും തുറന്നു കാട്ടേണ്ടത് അനിവാര്യമാണ്. പാർട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണം നേരിടണമെന്നും. ക്രൈസ്തവരിലെ മുസ്ലിം വിരുദ്ധ വികാരം ബിജെപി പ്രയോജനപ്പെടുത്തി. നേതാക്കളുടെ ധാർഷ്ട്യം തിരുത്തേണ്ടതുണ്ടെന്നും. സാമൂഹ്യ മാധ്യമ പ്രചാരണത്തിൽ പാർട്ടി വളരെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍