ഇറാൻ വിഷയത്തിൽ “നല്ല വാർത്ത” ഉണ്ടാകാമെന്ന് മാർക്കോ റൂബിയോ
ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോറുബിയോ യുടെ ഇന്ത്യ സന്ദർശനം തുടരുന്നതിനിടെ ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥയിൽ ഉടൻ “നല്ല വാർത്ത” ഉണ്ടായേക്കാമെന്ന സൂചന നൽകി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി S. ജയശങ്കർ അടക്കമുള്ള ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുക, വ്യാപാര സഹകരണം വർധിപ്പിക്കുക, ഊർജസുരക്ഷ, സമുദ്ര സുരക്ഷ, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. ഇറാനുമായി ബന്ധപ്പെട്ട നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ പുരോഗതി ഉണ്ടാകുന്നുവെന്ന സൂചനയും റൂബിയോ നൽകി.
ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോക എണ്ണവിലയെ ബാധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സമുദ്ര ഗതാഗതം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യയും അമേരിക്കയും അഭിപ്രായപ്പെട്ടു. ഇന്ത്യ അമേരിക്കയുടെ പ്രധാന തന്ത്രപ്രധാന പങ്കാളികളിലൊന്നാണെന്നും റൂബിയോ വ്യക്തമാക്കി.
സന്ദർശനത്തിനിടെ പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നിവയിലും കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

0 അഭിപ്രായങ്ങള്‍